ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യ-ജർമ്മനി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ, പ്രതിരോധം, ആധുനിക സാങ്കേതിക മേഖലകളിലെ പരസ്പര സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

നയതന്ത്ര ബന്ധത്തിന് 75 വർഷം തികയുന്ന വേളയിൽ പരസ്പര സഹകരണം കൂടുതൽ വിപുലപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത നേതാക്കൾ സൂചിപ്പിച്ചു. ലോകമെമ്പാടുമുള്ള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് നാം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.