പഞ്ചാബ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശ്ശിക തർക്കത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ക്രിമിനൽ കോടതിയലക്ഷ്യ നടപടികളെ ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് ബെഞ്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അതേസമയം, സർക്കാർ ജീവനക്കാരുടെ പ്രവർത്തനക്ഷമതയെയും ഉത്തരവാദിത്തത്തെയും കുറിച്ച് പ്രതികരിച്ച ബെഞ്ച്, അവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു.