ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റുകളും സൈബർ തട്ടിപ്പുകളും കണക്കിലെടുത്ത് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവുകൾ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ സോഷ്യൽ മീഡിയ ഓർഗനൈസേഷനുകൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവഹിക്കണമെന്ന് നിർദ്ദേശിച്ചു.
ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്ന രീതികൾ തിരിച്ചറിയാനും അവ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സംശയാസ്പദമായ ഇടപാടുകൾ ഉണ്ടായാൽ ബാങ്കുകളും ജാഗ്രത പാലിക്കണമെന്ന് കോടതി നിർദേശിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിച്ച സാങ്കേതിക നടപടികളും മറ്റ് വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് നൽകണം.






