ന്യൂഡൽഹി:
കഴിഞ്ഞ സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ റാലി തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകിയത് ശരിവെച്ച് സുപ്രിംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് ജെ ബി പാർത്ഥേവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് മദ്രാസ് ഹൈക്കോടതി നേരത്തെ നൽകിയ റദ്ദാക്കൽ ഉത്തരവ് സ്റ്റേ ചെയ്തത്. ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെടുമ്പോൾ, കുടുംബത്തിലെ ഏക അത്താണി മരിക്കുമ്പോൾ അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി നൽകാനുള്ള സർക്കാർ ആഗ്രഹത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും ഇത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നും ബെഞ്ച് പറഞ്ഞു.ഭരണഘടനയുടെ ആർട്ടിക്കിൾ 162 പ്രകാരം ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് വിശദീകരിച്ച് പ്രതികൾക്ക് നോട്ടീസ് അയച്ചു.