തായ്വാന് ഉറപ്പ്.. ചൈനയ്ക്ക് ഓഫർ: ഡൊണാൾഡ് ട്രംപിൻ്റെ പുതിയ 'ബിസിനസ് ഡിപ്ലോമസി'!
ബദ്ധശത്രുവായ ചൈനയ്ക്ക് അമേരിക്കയുടെ അത്യാധുനിക ആയുധങ്ങൾ വിൽക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശം നയതന്ത്ര വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
അക്ഷര വലുപ്പം
🕒 2026 സെപ്റ്റം 29👁 2 കാഴ്ചകൾ
ചൈനയിലെ യുഎസ് അംബാസഡർ ഡേവിഡ് പെർഡ്യൂയാണ് ട്രംപിൻ്റെ നിർദേശങ്ങൾ പുറത്ത് കൊണ്ടുവന്നത്. തായ്വാനെ സംരക്ഷിക്കുമ്പോൾ ഷി ജിൻപിങ്ങുമായി തന്ത്രപ്രധാനമായ ആയുധ ഇടപാടുകൾ.
ഉഭയകക്ഷി ഉച്ചകോടിയിൽ പ്രസിഡൻ്റ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചതെന്ന് അംബാസഡർ വെളിപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഉടൻ പ്രതികരിക്കുകയും ഇപ്പോൾ ചൈനയ്ക്ക് ആയുധം വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ട്രംപിൻ്റെ തന്ത്രപരമായ ബിസിനസ്സ് സമീപനം അന്താരാഷ്ട്ര ചർച്ചകൾക്ക് വിഷയമായി.
കൂടുതൽ വിവരങ്ങൾക്ക് പുരോഗതി പേജ് നമ്പർ 3 (തീയതി: 29-09-2026) കാണുക.