ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ വിശ്രമത്തിലായിരുന്നു.

ബാറ്റിംഗ് സൗഹൃദ വിക്കറ്റിൽ ശ്രീലങ്കൻ ഇലവൻ ബാറ്റ്സ്മാൻമാർ കൂറ്റൻ സ്കോർ പടുത്തുയർത്തി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അവർ ഒന്നാം ഇന്നിംഗ്‌സിൽ 8 വിക്കറ്റിന് 363 റൺസെടുത്തിട്ടുണ്ട്.

നിഷാൻ ഫെർണാണ്ടോ 66ഉം രാഹുൽ രസാന്ത 71ഉം റൺസെടുത്തു. ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് 2/76 ഉം മാനവ് സുതാർ 2/33 ഉം വീഴ്ത്തി.