ജിഎസ്ടി കൗൺസിൽ ബിസിനസ് സമൂഹത്തിന് സ്ഥിരത നൽകുന്നതിനുള്ള പ്രധാന മാറ്റങ്ങൾക്ക് തുടക്കമിടുകയാണ്. നികുതി നിരക്ക് പരിഷ്‌കരണങ്ങൾ വർഷത്തിലൊരിക്കൽ മാത്രം പുനഃപരിശോധിക്കാൻ ധനമന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. മാറ്റങ്ങളുണ്ടെങ്കിൽ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.ഈ മാസം എട്ടിന് ചേരുന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പൊതുനികുതി നിരക്കുകളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച നിർദേശങ്ങളൊന്നും ഇല്ലെന്നാണ് അറിയുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഡെലിവറികൾക്ക് ഐടിസി ഒഴിവാക്കാതെ 5 ശതമാനം എന്ന ഒറ്റ ജിഎസ്ടി നിരക്ക് ബാധകമാക്കുന്ന കാര്യം ഈ യോഗത്തിൽ ചർച്ച ചെയ്യും. കൂടാതെ, കമ്പനികൾ തങ്ങളുടെ ജീവനക്കാർക്കായി എടുക്കുന്ന ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യവും അവർ പരിഗണിക്കുന്നുണ്ട്.അപൂർവ രോഗങ്ങൾക്കും പ്രത്യേക ഭക്ഷണത്തിനും വിദേശത്തുനിന്നു കൊണ്ടുവരുന്ന മരുന്നുകൾക്കും ജിഎസ്ടി ഇളവ് നൽകാനും ആലോചനയുണ്ട്.
ഈ ലേഖനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി പേജ് നമ്പർ 7, 08-10-2026 തീയതിയിലെ അഭ്യുദയം ഇ-പേപ്പർ പരിശോധിക്കുക.






