തമിഴ് സിനിമയുടെ നെറുകയായ രജനിയും കമലും തങ്ങളുടേതായ തനത് ശൈലിയിൽ പതിറ്റാണ്ടുകളായി വെള്ളിത്തിരയെ വാഴുന്നു. സിനിമയിൽ പരസ്പരം അതിഥി വേഷങ്ങൾ ചെയ്തിട്ടും 40 വർഷമായി ഒരു മുഴുനീള മൾട്ടിസ്റ്റാർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജയിലർ എന്ന ചിത്രത്തിലൂടെ വമ്പൻ ഹിറ്റ് നേടിയ നെൽസൺ ഈ രണ്ട് വമ്പന്മാരെയും ഒരേ ഫ്രെയിമിൽ കാണിക്കാനുള്ള തിരക്കഥയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രേഡ് വൃത്തങ്ങൾ ചർച്ച ചെയ്യുന്നത്.

അഭ്യുദയം ദിനപത്രം (പേജ് 8)