യുപിഐ ഇടപാടുകൾക്ക് മർച്ചൻ്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) വീണ്ടും ഏർപ്പെടുത്താനുള്ള കേന്ദ്രത്തിൻ്റെ ഒരുക്കങ്ങൾക്കെതിരെ രാജ്യത്തുടനീളമുള്ള ബിസിനസ് ഗ്രൂപ്പുകൾ പ്രതിഷേധത്തിലാണ്. ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ, ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ, ബുള്ളിയൻ ട്രേഡേഴ്‌സ്, മറ്റ് അസോസിയേഷനുകൾ എന്നിവ ഒക്‌ടോബർ 2ന് രാജ്യത്തുടനീളം 'നോ യുപിഐ ഡേ' ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അന്നേ ദിവസം കടകളിൽ ഓൺലൈൻ പേയ്‌മെൻ്റുകൾ സ്വീകരിക്കില്ലെന്നും പണമിടപാട് മാത്രമേ നടത്തൂ എന്നും അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. ചെറുകിട വ്യാപാരികളും വിതരണക്കാരും ചെറിയ മാർജിനുകളിലാണ് തങ്ങളുടെ വ്യാപാരം തുടരുന്നതെന്നും ഇത്തരം സാഹചര്യങ്ങളിൽ ഡിജിറ്റൽ പണമിടപാടുകൾക്ക് അധിക ബാധ്യത വരുത്തിയാൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുമെന്നും യൂണിയൻ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.ഒക്‌ടോബർ രണ്ടിന് കടകളിലെ ക്യുആർ കോഡ് ബോർഡുകൾ, സ്‌കാനറുകൾ, പേയ്‌മെൻ്റ് സൗണ്ട് ബോക്‌സുകൾ എന്നിവ കറുത്ത തുണികൊണ്ട് മറച്ച് പ്രതിഷേധിക്കും. സർക്കാർ മറുപടി നൽകണമെന്നും എംഡിആർ നിർദേശം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക് 'അഭ്യുദയം' ഇ-പേപ്പർ പേജ് നമ്പർ 1, 2 (തീയതി: 25-09-2026) കാണുക.






