പച്ചയായോ തിളപ്പിച്ചോ കഴിച്ചാലും മധുരമുള്ള ധാന്യങ്ങൾ ശരീരത്തിന് ഞൊടിയിടയിൽ ഊർജം നൽകും. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ ബ്രെസ്റ്റ്, ലിവർ ക്യാൻസർ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതിലെ നാരുകൾ പൈൽസ് പ്രശ്‌നമുള്ളവർക്ക് നല്ലൊരു പരിഹാരമായി പ്രവർത്തിക്കുന്നു. കൂടാതെ, സ്വീറ്റ് കോണിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ എല്ലുകളുടെയും വൃക്കകളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. ഇതിലെ ഫിനോളിക് ഫൈറ്റോകെമിക്കലുകൾ നിരന്തരമായ സമ്മർദ്ദത്തിൽ ജോലി ചെയ്യുന്നവർക്കും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുന്നവർക്കും നല്ലൊരു മരുന്നായി പ്രവർത്തിക്കുന്നു.