രവി തേജയും ശിവ നിർവാണയും ഒന്നിക്കുന്ന ഏറ്റവും പുതിയ ഫാമിലി ആൻഡ് ആക്ഷൻ എൻ്റർടെയ്‌നർ 'ഇരുമുടി' ഒരുങ്ങുകയാണ്. ഈ സിനിമ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടതാണെന്ന് സോഷ്യൽ മീഡിയയിൽ വന്ന വാർത്തയോട് സംവിധായകൻ ശിവ നിർവാണ പ്രതികരിച്ചു.
സിനിമയിൽ നായകൻ അയ്യപ്പൻ തൻ്റെ ലക്ഷ്യത്തിനായി 41 ദിവസത്തെ ദീക്ഷ എടുക്കുന്നത് കഥയുടെ ഒരു ഭാഗം മാത്രമാണെന്നും ശബരിമല ക്ഷേത്ര നിയമങ്ങൾക്ക് ഈ സിനിമയുമായി ബന്ധമില്ലെന്നും. ഓഗസ്റ്റ് 21 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹെഷാം അബ്ദുൾ വഹാബ് ആണ്.