പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച ചുഴലിക്കാറ്റ് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വേഗതയിലും പരമാവധി 140 കിലോമീറ്റർ വേഗതയിലും തീരത്ത് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൃഷിനാശം തടയാൻ പാടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കാൻ അഴുക്കുചാലുകൾ ഒരുക്കണമെന്ന് മന്ത്രി അച്ചൻനായിഡു നിർദേശിച്ചു. ജീവൻ്റെ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകാനും ധാന്യം നനയാതിരിക്കാൻ ടാർപോളിൻ കൊണ്ട് മൂടി സംരക്ഷിക്കാനും കർഷകർക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്.