ലോകമെമ്പാടും റൈഡ് ഹെയ്‌ലിംഗ് സേവനങ്ങൾ നൽകുന്ന യൂബറിൽ ജോലി വെട്ടിക്കുറച്ച വാർത്തകൾ ജീവനക്കാരിൽ ആശങ്കയുണ്ടാക്കുന്നു. കമ്പനിയുടെ കോസ്റ്റ് കൺട്രോൾ, മാനേജ്‌മെൻ്റ് റീസ്ട്രക്ചറിംഗ് നടപടികളുടെ ഭാഗമായി ഏകദേശം 3,300 ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി റിപ്പോർട്ട്.

ബാധിത വകുപ്പുകൾ, ജീവനക്കാരുടെ എണ്ണം, നഷ്ടപരിഹാര വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ജീവനക്കാർ കാത്തിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യങ്ങളും ലാഭ ലക്ഷ്യങ്ങളും ഡിജിറ്റൽ സേവന മേഖലയിലെ ജീവനക്കാരെ ബാധിക്കുന്നതായി വ്യവസായ വൃത്തങ്ങൾ പറയുന്നു.