ഹൈദരാബാദ്):
ജയിലുകളിലെ ട്രാൻസ്ജെൻഡർ, എൽജിബിടിക്യു+ തടവുകാരുടെ സുരക്ഷയും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) സ്വീകരിച്ച നടപടികൾ ഫലം കണ്ടു. ഹൈദരാബാദ് സെൻട്രൽ ജയിലിൽ വ്യത്യസ്ത ലിംഗ വ്യക്തിത്വങ്ങളും ഭാവങ്ങളും ഉള്ളവർക്കായി പ്രത്യേക 'ജെൻഡർ ന്യൂട്രൽ സെൽ' ആരംഭിച്ചതായി ജയിൽ അധികൃതർ എൻഎച്ച്ആർസിയെ സ്ഥിരീകരിച്ചു.
ട്രാൻസ്ജെൻഡർ അവകാശങ്ങൾക്കായി നിയോഗിച്ച NHRC സ്പെഷ്യൽ മോണിറ്റർ ഒക്ടോബർ 8 ന് ഹൈദരാബാദ് സെൻട്രൽ ജയിൽ സന്ദർശിച്ച് വ്യവസ്ഥകൾ അവലോകനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും (എംഎച്ച്എ) എൻഎച്ച്ആർസിയുടെയും മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രത്യേക താമസസൗകര്യം ഒരുക്കാനാണ് നിർദേശം.ആ നിർദേശങ്ങൾ നടപ്പാക്കി ജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ തടവുകാരുടെ ആത്മാഭിമാനത്തിന് ഭംഗം വരാതെ ഈ പ്രത്യേക സെൽ ലഭ്യമാക്കിയതിനു പുറമെ അവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനുള്ള പൂർണ അനുമതിയും (അഫിർമേറ്റീവ് വസ്ത്രം) നൽകിയിട്ടുണ്ട്.
ഉറവിടം: പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB ഡൽഹി)






